റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടില്‍ അനധികൃത പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: കുട്ടി ഉള്‍പ്പെടെ 3 മരണം

June 21, 2021 - 6:08 pm

ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. സംഭവത്തില്‍ രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ വലിയ പടക്കനിര്‍മാണ കേന്ദ്രമാണ് ശിവകാശി. ഇന്ത്യയിലെ പടക്കങ്ങളുടെ 90-95 ശതമാനം വിതരണം ചെയ്തിരുന്നത് ശിവകാശിയിലെ പടക്ക നിര്‍മാണ യൂനിറ്റുകളായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *