റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിൽ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു

June 23, 2021 - 9:23 pm

ആലപ്പുഴ:  പെരുമ്പളം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി.) തുറന്നു.  പെരുമ്പളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു.

40 കിടക്കകളാണ് ഇവിടെയുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ നഴ്‌സുമാരുടെ മുഴുവൻ സമയ സേവനവും ഉണ്ടാകും. ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ എത്തുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റു സേവനങ്ങളും സന്നദ്ധ പ്രവർത്തകർ വഴി പഞ്ചായത്ത് നൽകും. കെ.എസ്.ടി.എ തുറവൂര്‍ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സിയിലേക്ക് വാങ്ങി നല്‍കിയ അവശ്യ ഉപകരണങ്ങളും എം.എൽ.എ.  കൈമാറി.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. ആശ,  കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ധനപാല്‍, വി.ആര്‍ മഹിളാമണി, വാർഡ് അംഗങ്ങൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *