റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹോദരനും ഭാര്യയും ചേര്‍ന്ന്‌ ഭിന്നശേഷിക്കാരിയെ മര്‍ദ്ദിച്ചു

June 27, 2021 - 10:01 am

കോഴിക്കോട്‌: ഭിന്നശേഷിക്കാരിയായ യുവതിയെ സ്വന്തം സഹോദരനും ഭാര്യയും ചേര്‍ന്ന്‌ മര്‍ദ്ദിച്ചതായി പരാതി. ബാലുശേരിയിലാണ്‌ സംഭവം.ശാരീരികമായ മര്‍ദ്ദനത്തിന്‌ പുറമേ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്‌. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ്‌ മെമ്പറുമാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌. ബാലുശേരി സ്വദേശിയായ ശ്രീരാഗ്‌, ഭാര്യ അശ്വതിഎന്നിവര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

രണ്ടുദിവസമായി യുവതിയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന്‌ അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ്‌ അര്‍ആര്‍ടി പ്രവര്‍ത്തകര്‍ അന്വേഷണത്തിനെത്തിയത്‌. യുവതിയെക്കുറിച്ചുളള അന്വേഷണത്തില്‍ അവര്‍ ബാത്ത്‌റൂമിലാണെന്നായിരുന്നു സഹോദരന്റെ ഭാര്യയുടെ മറുപടി. സംശയം തോന്നിയ പ്രവര്‍ത്തകര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രവര്‍ത്തകര്‍ യുവതിയെ ബാലുശേരി ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ ബാലുശേരി പോലീസ്‌ കേസെടുത്തു. യുവതിയുടെ മുഖത്ത്‌ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *