റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയുള്ള ഭൂപടം; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്

June 29, 2021 - 9:04 am

ലഖ്‌നൗ: കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്.

ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയിലാണ് 29/06/21 ചൊവ്വാഴ്ച യു.പി. പൊലീസ് കേസെടുത്തത്. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഐ.ടി. നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

നേരത്തെ സംഭവം വിവാദമായതോടെ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ട്വിറ്ററിനെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ഭൂപടം ട്വിറ്റര്‍ ഒഴിവാക്കിയത്.

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ട്വിറ്റര്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരുമായി സ്വകാര്യതാ നയം സംബന്ധിച്ച് വലിയ പോര് നടക്കുന്നതിനിടയിലുള്ള ട്വിറ്ററിന്റെ പുതിയ നടപടി വലിയ വാര്‍ത്തയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *