റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

July 1, 2021 - 1:28 pm

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. ആശുപത്രികളില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണ്. മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐസിഎംആര്‍എയും ഡബ്ല്യൂഎച്ച്‌ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് മരണങ്ങള്‍ നിശ്ചയിക്കുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാല്‍ അതു പരിഗണിക്കും. ജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.

നഷ്ടപരിഹാരം കിട്ടേണ്ട വ്യക്തിഗത കേസുകള്‍ ഉണ്ടെങ്കില്‍ അത് പരിഗണിക്കാവുന്നതാണ്. മരണപ്പെട്ടവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും ആലോചിക്കും. ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുത്. ഇതിനെ ഒന്നിച്ചാണ് നേരിടേണ്ടത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ വികേന്ദ്രീകരണ സംവിധാനം കൊണ്ടുവന്നത് – മന്ത്രി വ്യക്തമാക്കി.

വിദേശത്തു വച്ച്‌ മരിച്ച പ്രവാസികള്‍ക്ക് നഷ്ടപരിഹാരം കിട്ടുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കേണ്ടതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *