റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ മേഖലയെ പൂട്ടാനോ നിയന്ത്രിക്കാനോ അല്ല കോടതിയുടെ ഇടപെടലെന്ന്‌ ഹൈക്കോടതി

July 1, 2021 - 10:17 am

കൊച്ചി : സ്വകാര്യ മേഖലയെ പൂട്ടാനോ നിയന്ത്രിക്കാനോ അല്ല കോടതി ഇടപെടുന്നതെന്ന്‌ ഹൈകോടതി. കോവിഡ്‌ രോഗത്തിന്റെ പാശ്ചാത്തലത്തില്‍ കൊളളലാഭം ഉണ്ടാക്കുന്നത്‌ തടയാനാണ്‌. ബിസിനസിനെക്കുറിച്ചല്ല മറിച്ച്‌ സാധാരണക്കാരന്റെ ഭാവിയെക്കിച്ചാണ്‌ കോടതി ആലോചിക്കുന്നതെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. കോവിഡിനെതിയെയുളള പോരാട്ടത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക്‌ അംഗീകരിച്ചുകൊണ്ടാണ്‌ ഇത്‌ പറയുന്നതെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

ക്വാളിഫൈഡ്‌ മെഡിക്കല്‍ പ്രാക്ടീസേഴ്‌സ്‌ അസോസിയേഷന്റെയും ഐഎംഎയുടെയും വാദത്തെ എതിര്‍ത്താണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഇത്‌ പറഞ്ഞത്‌.തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രികളിലെ കോവിഡ്‌ ചികിത്സാ നിരക്ക്‌ നിയന്ത്രിച്ച വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കേരള പ്രൈവറ്റ്‌ ഹോസ്‌പ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി 2021 ജൂലൈ 8 ന്‌ പരിഗണിക്കാനായി മാറ്റി.

സ്വകാര്യ ആശുപത്രികളിലെ റൂമുകളിലും സ്യൂട്ടുകളിലും കഴിയുന്ന കോവിഡ്‌ രോഗികളുടെ ചികിത്സാ നിരക്ക്‌ സ്വകാര്യ ആശുപത്രികള്‍ക്കുതന്നെ നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കുന്നത്‌ ജൂലൈ 15 വരെ തടഞ്ഞിട്ടുണ്ട്‌. സ്വകാര്യ ആശുപത്രികള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കുന്ന ജൂണ്‍ 16ലെ ഉത്തരവ്‌ പുനപ്പരിശോധിക്കുകയാണെന്നും, ആശുപത്രി അധികൃതരടക്കമുളളവരുമായി ചര്‍ച്ച തുടരുകയാണെന്നും ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വിശദീകരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *