ന്യൂ ഡല്‍ഹി: കോവിഡ് വന്ന് സുഖം പ്രപിച്ചതിന് ശേഷം വാക്‌സിനെടുത്തവര്‍ക്ക് ഡെല്‍റ്റ വൈറസിനെതിരെ ഉയര്‍ന്ന പ്രതിയോധശേഷി ഉളളതായി പഠന റിപ്പ്രോര്‍ട്ടുകള്‍. . കോവിഷീല്‍ഡിന്റെ ഒന്നോ രണ്ടോ വാക്‌സിന്‍ എടുത്തവരേക്കാള്‍ ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന പ്രതിരോധ ശേഷി ഉണ്ടാകുന്നുവെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) പുതിയ പഠനം തെളിയിക്കുന്നത്. ഡെല്‍റ്റ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ ഹ്യൂമറല്‍ സെല്ലുലാര്‍ രോഗ പ്രതിരോധ ശേഷി പ്രധാന പങ്കുവഹിക്കുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.
കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് എടുത്തവരിലും കോവിഡ് വന്ന് സുഖം പ്രാപുിച്ചശേഷം വാക്‌സിന്‍ എടുത്തവരിലും ബ്രേ്‌ക്കത്രൂ അണുബാധ ഉണ്ടായവരിലും ആണ് പഠനം നടത്തിയത്. ഇപ്പോള്‍ രാജ്യത്ത് ലഭ്യമായ വാക്‌സിനുകള്‍ കോവിഡിനെതിരെ ശക്തമായ രോഗ പ്രതിരോധ ശേഷി നല്‍കുന്നതാണെന്നും പഠനം കണ്ടെത്തി. കോവിഡ് വന്ന് സുഖംപ്രപിച്ച വ്യക്തി ഒരുഡോസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പോലും വീണ്ടും അണുബാധ ഉണ്ടാവവുന്നത് തടയാന്‍ പര്യാപ്‌തമാണെന്നും ജനിതകമാറ്റം സംഭവിച്ച് പുതുതായി ഉണ്ടാവുന്ന വകഭേതങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുവെന്നും പഠനം വ്യക്തമാക്കി.
അതേസമയം കോവിഡ് മൂന്നാം തരംഗത്തില്‍ രണ്ടാം തരംഗത്തലുണ്ടായതിന്‍രെ പകുതി മാത്രം പ്രതിദിന രോഗികള്‍ ഉണ്ടാലവുകയുളളുവെന്ന് കോവിഡിനെക്കുറിച്ച് പഠിക്കുന്ന സര്‍ക്കാര്‍ പാനലിലുളള ഒരു ഗവേഷകന്‍ വ്യക്തമാക്കി. സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗം കോവിഡ് കേസുകളുടെ ഗണിതശാസ്‌ത്ര മാതൃകകള്‍ തയാറാക്കാന്‍ രൂപീകരിച്ച പാനലിലെ വിദഗ്‌ദനായ മണീന്ദ്ര അഗര്‍വാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഐഐടി കാണ്‍പൂരിലെ ഗവേഷകനാണ് അ്‌ദ്ദേഹം.
മൂന്നാഘട്ടത്തില്‍ പ്രതിദിന രോഗികള്‍ രണ്ട് ലക്ഷമാകും പുതിയ വകഭേതമുണ്ടായാല്‍ രോഗം അതിവേഗം വ്യാപിക്കും. മുമ്പ് രണ്ടാംഘട്ടത്തിന്റെ തീവ്രത വെളിപ്പെടുത്താത്തിന് പാനലിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.
