റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവ്‌ നായ്‌ക്കള്‍ക്ക് വെളളമോ ഭക്ഷണമോ നല്‍കരുതെന്ന ആഹ്വാനവുമായി മൃഗ സംരക്ഷണവകുപ്പ്

July 6, 2021 - 12:22 pm

കൊച്ചി : തെരുവ്‌ നായ്‌ക്കള്‍ക്ക്‌ ഭക്ഷണവും വെളളവും ലഭ്യമാക്കുന്ന സ്രോതസ്‌ ഒഴിവാക്കണമെന്ന ആഹ്വാനവുമായി കേരള മൃഗസംരക്ഷണ വകുപ്പ്‌. സംസ്ഥാനത്തെ മുഴുവന്‍ മൃഗാശുപത്രികളിലും പോസറ്ററുകള്‍ പതിച്ചിട്ടുണ്ട്. അനാവശ്യമായി നായ്‌ക്കുട്ടികളെ തെരുവില്‍ ഉപേക്ഷിക്കരുതെന്നും പകരം വന്ധീകരിക്കണമെന്നും, നായ്‌ക്കളെ വീട്ടുവളപ്പിന്‌ പുറത്തേക്ക്‌ വിടരുതെന്നുമുളള നിര്‍ദ്ദേശങ്ങളും അടങ്ങിയ പോസ്‌റ്ററിലാണ്‌ തെരുവ് നായ്ക്കളുടെ ഭക്ഷണ സ്രോതസ് ഒഴിവാക്കണമെന്ന്ഉത്തരവുളളത്.

ഭരണ ഘടനയുടെ നഗ്നമായ ലംഘനമാണിതെന്നും, മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരത തടയല്‍ നിയമത്തിന്റെ ലംഘനവുമാണെന്നും കാണിച്ച്‌ അനിമല്‍ ലീഗല്‍ ഫോഴ്‌സ്‌ മന്ത്രി ചിഞ്ചുറാണിക്ക്‌ പരാതി നല്‍കി. ഭക്ഷണത്തിനും വെളളത്തിനും തെരുവ്‌ നായ്‌ക്കള്‍ക്കും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ വിധിനിലവിലുണ്ട്‌ . മൃഗങ്ങള്‍ക്കെതിരെ ആക്രമണം തടയാന്‍ കര്‍ശന നിയമ വ്യവസ്ഥയുളളപ്പോഴാണ്‌ തെരുവിലെ മിണ്ടാപ്രാണികളുടെ ഭക്ഷണ സ്രോതസ്‌ ഒഴിവാക്കണമെന്ന ആഹ്വാനം. ആഹ്വാനം അപലപനീയമാണെന്നും ഭക്ഷണവും വെളളവും നിഷേധിച്ചാല്‍ ഇവ അക്രമ കാരികളാകാനുളള സാധ്യത ഏറെയാണെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *