റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്രഞ്ച് വാക്സിന് ഇന്ത്യയില്‍ പരീക്ഷണാനുമതി

July 9, 2021 - 8:13 am

മുംെബെ: ഫ്രഞ്ച് മരുന്നു നിര്‍മാണക്കമ്പനിയായ സനോഫിയുടെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലി(ഡി.ജി.സി.ഐ)ന്റെ അനുമതി.

വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, രോഗപ്രതിരോധശേഷി എന്നിവയാണ് മുഖ്യമായും മൂന്നാംഘട്ടത്തില്‍ പരിശോധിക്കുന്നത്. രോഗലക്ഷണം പ്രകടമാകുന്നതും അല്ലാത്തതുമായ കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ ശേഷി സംബന്ധിച്ചും പരീക്ഷണങ്ങള്‍ നടത്തും. ബ്രിട്ടീഷ് കമ്പനി സാക്സോ സ്മിത്ത് ജിനു(ജി.എസ്.കെ)മായി ചേര്‍ന്നാണ് സനോഫി വാക്സിന്‍ നിര്‍മിക്കുന്നത്.

രാജ്യാന്തരതലത്തില്‍ നടത്തുന്ന മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇന്ത്യയിലും പരീക്ഷണം നടത്തുന്നത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി 18 വയസിനു മുകളില്‍ പ്രായമുള്ള 35,000 വോളന്റിയര്‍മാരിലാണു പരീക്ഷണം നടത്തുന്നതെന്ന് സനോഫി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *