റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു

July 14, 2021 - 7:37 am

അമ്പലപ്പുഴ : ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ സൈക്കിള്‍ യാത്രികന്‍ മരിച്ചു. പുറക്കാട്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ മാളിയേക്കല്‍ വീട്ടില്‍ സെയ്‌ത്‌ മുഹമ്മദ്‌- സുലേഖ ദമ്പതികളുടെ മകന്‍ സെയ്‌ഫുദ്ദീന്‍ (47) ആണ്‌ മരിച്ചത്‌. ദേശീയ പാതയില്‍ പുറക്കാട്‌ പുത്തന്‍ നടക്കുസമീപം 2021 ജൂലൈ 13ന്‌ ഉച്ചക്ക് 2.30 മണിയോടെയായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തുനിന്നും ഹരിപ്പാട്‌ ഭാഗത്തേക്ക്‌ പോയ ലോറിയുടെ മുന്‍ഭാഗത്ത്‌ വലതുവശത്തെ ടയറാണ്‌ പൊട്ടി തെറിച്ചത്‌. ഈ സമയം ദേശീയ പാതക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തുകൂടി വടക്കോട്ട്‌ വരുകയായിരുന്നു സെയ്‌ഫുദ്ദീന്‍. ഇദ്ദേഹത്തെ ഇടിച്ചശേഷം ലോറി സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത്‌ തെങ്ങില്‍ ഇടിച്ചാണ്‌ നിന്നത്‌. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തി. സെയ്‌ഫുദ്ദീനെ പുറത്തെടുത്തെങ്കിലും ഇദ്ദേഹത്തിന്റെ ഒരു കാല്‍ അറ്റ്‌ ലോറിക്കടിയില്‍ പെട്ടിരുന്നു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *