റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടോക്കിയോ ഒളിമ്പിക്സ്: തുടര്‍ക്കഥയായി താരങ്ങളുടെ പിന്‍മാറ്റം

July 15, 2021 - 5:28 pm

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കായിക താരങ്ങളുടെ പിന്‍മാറ്റം വര്‍ധിക്കുന്നു. ടെന്നീസിലും ഫുട്ബോളിലുമാണ് കൂടുതല്‍ താരങ്ങള്‍ പിന്‍മാറിയിരിക്കുന്നത്. ടെന്നീസ് സൂപ്പര്‍താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സ്പെയിനിന്റെ റാഫേല്‍ നദാല്‍ പുരുഷവിഭാഗത്തില്‍ സ്റ്റാന്‍ വാവ്റിങ്ക, ഡൊമിനിക് തീം എന്നിവരാണ് അവസാനമായി പിന്‍മാറ്റം അറിയിച്ചത്. കാല്‍മുട്ടിനേറ്റ പരുക്കാണ് ഫെഡററുടെ പിന്‍മാറ്റത്തിന് കാരണം. 2008, 2016 വര്‍ഷങ്ങളില്‍ സ്പാനിഷ് ജഴ്സിയില്‍ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവായായിരുന്ന നദാല്‍ നേരത്തേതന്നെ ഒളിമ്പിക്സിനില്ലെന്നു വ്യക്തമാക്കിയിരുന്നു. വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, സിമോണ്‍ ഹാലെപ് എന്നിവരും ലോകഫുട്ബോളിലെ ഗ്ലാമര്‍ താരമായ നെയ്മര്‍, ഫ്രഞ്ച് ജഴ്സി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, ഈജിപ്തിന്റെ ലിവര്‍പൂള്‍താരം മുഹമ്മദ് സല എന്നിവരും ഒളിമ്പിക്സിനുണ്ടാകില്ലെന്നാണു റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *