റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യാപിതാവിന്റെ തല അടിച്ചുപൊട്ടിച്ച സംഭവത്തില്‍ മരുമകനും കൂട്ടാളികളും അറസറ്റില്‍

July 16, 2021 - 8:18 am

കൊല്ലം : ഭാര്യയുമായുളള തര്‍ക്കത്തെ തുടര്‍ന്ന്‌ ഭാര്യപിതാവിന്റെ തല അടിച്ചുപൊട്ടിച്ചു. കൊല്ലം അഞ്ചല്‍ തഴമേല്‍ ചരുവിള വീട്ടില്‍ സുദര്‍ശനെയാണ്‌ മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ വീട്ടില്‍കയറി മര്‍ദ്ദിച്ചത്‌. സംഭവത്തില്‍ മരുമകനെയും കൂട്ടാളികളെയും പോലീസ്‌ അറസ്റ്റ് ചെയ്‌തു. 2021 ജൂലൈ 11 ഞായറാഴ്‌ച രാത്രിയാണ്‌ മരുമകന്‍ വിപിനും സംഘവും ഭാര്യവീട്ടിലെത്തി അക്രമം നടത്തിയത്‌.

സംഭവത്തില്‍ കോട്ടുക്കല്‍ സ്വദേശി വിപിന്‍, സുഹൃത്തുക്കളായ ലിജോ, ശ്യാംരാജ്‌, വിശാല്‍ എന്നിവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഭാര്യ ശില്‍പ്പയുമായുളള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു അക്രമം. കമ്പി വടികൊണ്ടുളള അടിയേറ്റാണ്‌ വിപിന്റെ ഭാര്യാപിതാവ്‌ സുദര്‍ശന്റെ തല പൊട്ടിയത്‌. സുദര്‍ശന്റെ ഭാര്യ സിന്ധുവിനും പരിക്കേറ്റു. വിപിനുമായുളള പ്രശ്‌നങ്ങളെ തുര്‍ന്ന്‌ ഭാര്യ ശില്‍പ്പ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക്‌ താമസം മാറിയിരുന്നു. ഇതിന്‌ പിന്നാലെയായിന്നു അക്രമം . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *