റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്‌ന സുരേഷിന്‌ ജാമ്യം നല്‍കരുതെന്ന്‌ എന്‍ഐഎ

July 17, 2021 - 8:11 am

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ ജാമ്യം നല്‍കരുതെന്ന്‌ എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച സത്യമാങ്‌മൂലത്തിലാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. സ്വപ്‌നക്ക്‌ രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു സ്വപ്‌നയുടേതെന്നുമാണ്‌ എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയത്‌.

പണമുണ്ടാക്കുകയെന്നതായിരുന്നു സ്വപ്‌നയുടെ ലക്ഷ്യം. കളളക്കടത്ത്‌ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷക്കും രാജ്യസുരക്ഷക്കും തന്നെ ഭീഷണിയാണ്‌. ഇത്‌ തീവ്രവാദ പ്രവര്‍ത്തനം തന്നെയാണെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. 167 കിലോയുടെ സ്വര്‍ണക്കടത്താണ്‌ സ്വപ്‌ന നടത്തിയത്‌. ദുബായ്‌ക്കു പുറമേ സൗദി,ബഹ്‌റിന്‍, കുവൈറ്റ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ കളളക്കടത്ത്‌ നടത്താനും സ്വപ്‌ന പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *