റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എഫ്‌ഐ അക്രമം നോക്കിനില്‍ക്കില്ല, പ്രതികരിക്കും’; കെ സുധാകരന്റെ മുന്നറിയിപ്പ്

July 25, 2021 - 9:22 pm

കൊച്ചി : എറണാകുളം മഹാരാജാസിൽ കെ എസ് യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി.

അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന്. അക്രമമഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി ചെറുക്കുമെന്നും സുധാകരൻ 25/07/21 ഞായറാഴ്ച വാർത്താകുറിപ്പിൽ പറഞ്ഞു.

‘വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ എസ്എഫ്ഐ അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് ശ്രമിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാക്കൾക്കെതിരെ എസ്എഫ്ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. എസ്എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അതു വിലപ്പോകില്ല.’

സിപിഎമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്എഫ്ഐ മാറിയെന്നും സുധാകരന്‍ വിമർശിച്ചു. അവർ വിദ്യാർത്ഥികളിൽനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ആശയങ്ങൾക്കുപകരം കൊടുവാളുമായിട്ടാണ് അവർ ക്യാമ്പസിൽ പ്രവർത്തിക്കുന്നത്. സിപിഎം കണ്ണൂരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോൾ എസ്എഫ്ഐ ക്യാമ്പസുകളിൽ നടപ്പാക്കുന്നത്. കൈയൂക്കുകൊണ്ട് കലാലയങ്ങൾ ഭരിക്കാമെന്ന എസ്എഫ്ഐയുടെ അജണ്ടയ്ക്ക് താങ്ങും തണലുമാകുന്നത് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമാണ്. കലാലയങ്ങളിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *