റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

July 26, 2021 - 7:49 am

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയോടടുക്കുന്നു. 135.80 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാലധി സംഭരണ ശേഷി 142 അടിയാണ്‌ . 140 അടിയിലെത്തിയാല്‍ ഒന്നാമത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ തുറക്കും.

അണക്കെട്ടിന്റെ സ്‌പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെളളം ഒഴുക്കേണ്ടിവന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. പെരിയാറിന്റെ ഇരുകരകളിലുമുളളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിദ്ദേശം നല്‍കി. ജലനിരപ്പ്‌ 136 അടിയെത്തിയാല്‍ ബന്ധപ്പട്ട വില്ലേജ്‌ ഓഫീസുകളില്‍ കണ്‍ട്രോള്‍ റും തുറക്കാനും നിര്‍ദ്ദേശമുണ്ട്‌.

തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട്‌ പരമാവധി സംഭരണ ശേഷിയോട്‌ അടുക്കുന്നതിനാല്‍ കൂടുതല്‍ വെളളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നില്ല. ജലനിരപ്പ്‌ കുറക്കാന്‍ കൂടുതല്‍ വെളളം എടുക്കണമെന്നാവശ്യപ്പെട്ട്‌ ജലവിഭവ വകുപ്പുമന്ത്രി തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *