റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്രിപുരയില്‍ പ്രശാന്ത് കിഷോറിന്റെ സംഘത്തെ അപ്രഖ്യാപിത തടങ്കലാക്കി പോലീസ്

July 27, 2021 - 9:32 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ.പി.എ.സി) ജീവനക്കാരെ ത്രിപുരയില്‍ അപ്രഖ്യാപിത തടങ്കലാക്കിയെന്ന് ആരോപണം. 23 അംഗസംഘം താമസിക്കുന്ന അഗര്‍ത്തലയിലെ ഹോട്ടല്‍ പോലീസ് വലയത്തിലാക്കുകയായിരുന്നു.അഗര്‍ത്തലയിലെ ഹോട്ടലിലായിരുന്നു സംഘം തങ്ങിയിരുന്നത്. ഇന്നലെ രാവിലെ പുറത്തേക്കു പോകാനിറങ്ങിയപ്പോള്‍ പോലീസെത്തി തടഞ്ഞു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു കാരണമായി പറഞ്ഞത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഇരുപതിലധികം പേര്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പലയിടങ്ങളിലും ചുറ്റിത്തിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു പോലീസ് പിന്നീട് വിശദീകരിച്ചു.ഇവരുടെ കോവിഡ് പരിശോധനാഫലം പുറത്തുവരുന്ന മുറയ്ക്കു തുടര്‍നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് ത്രിപുര എസ്.പി. വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയില്‍ 2023-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂലിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഐ.പി.എ.സി. സംഘാംഗങ്ങള്‍ ത്രിപുരയിലെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *