റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരാളില്‍ നിന്ന് പടരുന്നത് 1.2 പേരിലേക്ക്‌; കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം

July 28, 2021 - 11:42 am

ന്യൂഡൽഹി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ 27/07/21 ചൊവ്വാഴ്ച പറഞ്ഞു.

കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം സംസ്ഥാനത്താണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ. ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളിൽ രോഗം വൻതോതിൽ കൂടി. ജൂൺ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച് മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരിൽ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വർധനയുണ്ടായി. ഈ പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാൻ സംസ്ഥാനവുമായി നിരന്തര സമ്പർക്കത്തിലാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ മരണനിരക്ക് ആശ്വസിക്കാവുന്ന തോതിലാണെങ്കിലും വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയിൽനിന്നാണ് ഈ വർധനയുണ്ടായത് എന്നത് ആശങ്കയ്ക്കു കാരണമാണ്. അനാവശ്യയാത്രകൾ, ആൾക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകൾക്ക് സമയമായിട്ടില്ല. രണ്ടാംതരംഗം അവസാനിച്ചിട്ടുപോലുമില്ലെന്ന് ഓർക്കണം -ഡോ. പോൾ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *