റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗാസസ്: കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് തരൂരിന്റെ കത്ത്

July 30, 2021 - 9:45 pm

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത അവസാന നിമിഷം അസൗകര്യം അറിയിച്ച് പിന്‍മാറിയ കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂരിന്റെ കത്ത്. കേന്ദ്ര സര്‍ക്കാരിലെ ഐടി, ആഭ്യന്തരം, വാര്‍ത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ആവശ്യം. അവസാന നിമിഷത്തില്‍ സംശയാസ്പദമായ രീതിയില്‍ യോഗത്തില്‍ ഹാജരാവാതിരുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. പെഗസസ് ചാരസോഫ്റ്റ് വെയര്‍ വിഷയത്തിലാണ് ഐടി പാനല്‍ യോഗം കൂടാന്‍ തീരുമാനിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *