റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനം വകുപ്പില്‍ ഗര്‍ഭിണികള്‍ക്കിനി യൂണിഫോം ധരിക്കാതെ ജോലി ചെയ്യാം

August 1, 2021 - 8:17 am

ആറളം : സംസ്ഥാന വനം കുപ്പില്‍ ഗര്‍ഭിണികള്‍ക്ക്‌ യൂണിഫോം ധരിക്കാതെ ജോലി ചെയ്യാന്‍ അനുമതി. 5 മാസം ഗര്‍ഭിണിയായ ബീറ്റ്‌ഫോറസ്‌റ്റ്‌ ഓഫീസര്‍ ആതിര ഭാഗ്യനാഥാണ്‌ യൂണിഫോറം ധരിക്കാതെ ജോലി ചെയ്യാന്‍ വനം വകുപ്പില്‍ ആദ്യമായി അനുമതി ലഭിക്കുന്ന ഉദ്യോഗസ്ഥ.

ഗര്‍ഭ കാലത്ത് വനം ഡ്യൂട്ടിയില്‍ ഏര്‍പ്പെടുമ്പോള്‍ യൂണിഫോം പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഇളവുനല്‍കണമെന്ന ആതിരയുടെ അപേക്ഷ അംഗീകരിച്ചാണ്‌ നടപടി ഉണ്ടായത്‌. ആറളം വൈല്‍ഡ്‌ ലൈഫ്‌ റെയിഞ്ചിന്‌ കീഴിലെ നരിക്കടവ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ്‌ ആതിര. വനിതാ ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായുളള ആവശ്യമാണെങ്കിലും സംസ്ഥാന വനം വകുപ്പിന്റെ ചരിത്രത്തില്‍ ഈ അനുമതി ഒരു അപൂര്‍വതയാണ്‌.

ആരതിയുടെ അപേക്ഷ അനുവദിച്ച ആറളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡനും ചരിത്രം കുറിച്ച മറ്റൊരു വനിതയാണ്‌ .സംസ്ഥാനത്തെ ആദ്യ വനിതാ ഫോറസ്‌റ്റ്‌ റെയിഞ്ചറും മുസ്ലീം സമുതായത്തില്‍ നിന്നുളള രാജ്യത്തെ തന്നെ ആദ്യ വനിതാ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസറുമായ എ ഷജ്‌നയാണ്‌ ഈ അനുമതി നല്‍കിയ ഉദ്യോഗസ്ഥ. . ഗര്‍ഭണിയായിരിക്കുമ്പോള്‍ യൂണിഫോം ധരിച്ച്‌ ജോലി ചെയ്യാനുളള പ്രയാസം നന്നായി അറിയാവുന്നത്‌ കൊണ്ടാണ്‌ ആവശ്യം അംഗീകരിച്ചതെന്ന്‌ ഷജ്‌ന പറഞ്ഞു. 9 മാസം ഗര്‍ഭിണിയായിരിക്കെ ഒരുപാട്‌ ഡ്യൂട്ടി ചെയ്‌തിട്ടുണ്ടെന്നും വളരെ കഷ്ടപ്പെട്ടാണ്‌ യൂണിഫോം ധരിച്ചിരുന്നതെന്നും ഷജ്‌ന പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എണ്ണൂറോളം വനിതകളാണ്‌ വനം വകുപ്പിലെ യൂണിഫോം തസ്ഥികയിലുളളത്‌. 2017ല്‍ സര്‍വീസിലെത്തിയ ബീറ്റ്‌ ഓഫീസര്‍മാരില്‍ ഭൂരിഭാഗവും വനിതകള്‍ ആണ്‌ . ഗര്‍ഭകാലത്ത യൂണിഫോമിന്‌ ഇളവ്‌ അനുവദിക്കാന്‍ പോലീസില്‍ വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പിന്‌ ഇത്‌ ബാധകമല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *