റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫൈനല്‍ സ്വപ്‌നം അവസാനിച്ചു: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ വീണ് ഇന്ത്യ

August 3, 2021 - 2:45 pm

ടോക്യോ: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യന്‍ പുരുഷ ടീം. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പിന്തുടരുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ എല്ലാ പ്രതീക്ഷകളും തകര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി ലഭിച്ച ഏഴോളം പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് മൂന്നണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു. കളിയുടെ അവസാന നിമിഷം മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ ഇന്ത്യ പിന്‍വലിച്ചു. ശ്രീജേഷിനെ പിന്‍വലിച്ചതോടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിച്ചാണ് ബെല്‍ജിയം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഹര്‍മന്‍പ്രീത് സിംഗ്, മന്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇനി വെങ്കല മെഡലിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *