റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിന്‍ അസമത്വം: ലോകാരോഗ്യസംഘടനയുടെ അഭ്യര്‍ത്ഥന അവഗണിച്ച് ജര്‍മനിയും ഫ്രാന്‍സും

August 6, 2021 - 10:35 am

ബെര്‍ലിന്‍: ഡെല്‍റ്റ വൈറസ് പകരുന്ന സാഹചര്യത്തില്‍ വയോധികര്‍ക്കും വിവിധരോഗങ്ങളുള്ളവര്‍ക്കും സെപ്്റ്റംബര്‍ മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാന്‍ ജര്‍മനിയും ഫ്രാന്‍സും. ദരിദ്ര രാജ്യങ്ങള്‍ക്കുള്‍പ്പെടെ അവരുടെ ജനസംഖ്യയുടെ പത്തു ശതമാനംപേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ വികസിത രാജ്യങ്ങള്‍ സഹായിക്കണമെന്നും അതുവരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നുമുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം തള്ളി കൊണ്ടാണ് രാജ്യങ്ങളുടെ നടപടി.സെപ്്റ്റംബര്‍ മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നാണ് ജര്‍മന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *