റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2028 ലെ ഒളിമ്പിക്സിലേക്ക് ക്രിക്കറ്റും: ശുപാര്‍ശയുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍

August 11, 2021 - 10:12 am

ദുബായ്: 2028 ലെ ലോസാഞ്ചലസ് ഒളിമ്പിക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തണമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് അപേക്ഷ നല്‍കുമെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ഐ.സി.സി. നിലപാട് വ്യക്തമാക്കിയത്. നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ ഐ.സി.സി. പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. 2032 ലെ ബ്രിസ്ബെന്‍ ഒളിമ്പിക്സിലും തുടര്‍ന്നും ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ സമിതി സമ്മര്‍ദം ചെലുത്തും. പ്രവര്‍ത്തക സമിതിക്കു നേതൃത്വം നല്‍കുന്നത് ഇം ണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്ട്്മോറാണ്. ഐ.സി.സിയുടെ സ്വതന്ത്ര ഡയറക്ടര്‍ ഇന്ദ്രാ നൂയി, സിംബാബ്വേ ക്രിക്കറ്റ് ചെയര്‍മാന്‍ തവാങ്വ മുകുവാനി, ഐ.സി.സി. അസോസിയേറ്റ് മെമ്പര്‍ ഡയറക്ടറും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ വി. മഹിന്ദ, യു.എസ്.എ. ക്രിക്കറ്റ് ചെയര്‍മാന്‍ പരാഗ് മറാത്തെ എന്നിവരാണു മറ്റംഗങ്ങള്‍.

അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സര ഇനമാണ്. ഒളിമ്പികില്‍ ഒരു തവണ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900 ലെ പാരീസ് ഒളിമ്പിക്സില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ മാത്രമാണു മത്സരിച്ചത്. ഒളിമ്പിക്സില്‍ ക്രിക്കറ്റ് കൂടി വരികയാണെങ്കില്‍ വലിയ കാര്യമാകുമെന്ന് ഐ.സി.സി. ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ 92 ശതമാനം ജനങ്ങളും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരാണ്. യു.എസിലും ക്രിക്കറ്റ് ആരാധകര്‍ എണ്ണത്തില്‍ കുറവല്ല. മുന്നോട്ട് കാല്‍വയ്ക്കാനുള്ള ഏറ്റവും നല്ല സമയമാണെന്നും ക്രിക്കറ്റും ഒളിമ്പിക്സും സും തമ്മിലുള്ള കൂട്ടുകെട്ട് ഉജ്വലമായിരിക്കുമെന്ന് കാണിക്കേണ്ടതുണ്ടെന്നും ബാര്‍ക്ലേ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *