റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘സൈനിക പിന്മാറ്റത്തില്‍ ഖേദമില്ല’; നിലപാട് വ്യക്തമാക്കി അമേരിക്ക

August 12, 2021 - 7:38 am

വാഷിങ്ടണ്‍:  താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ”അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണം. താലിബാനേക്കാള്‍ സൈനിക ബലം അഫ്ഗാന്‍ സൈന്യത്തിനുണ്ട്. അവര്‍ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം”-ബൈഡന്‍ 11/08/2021 ബുധനാഴ്ച വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയൊരു സൈനിക നീക്കത്തിനും അമേരിക്ക് തയാറല്ലെന്ന് ബൈഡൻ അറിയിച്ചു . യു.എസ്. സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്നും ജോ ബൈഡൻ അറിയിച്ചു.

സേനയെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും പെട്ടെന്ന് മടങ്ങാൻ യു.എസ്. എംബസി ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ണമാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *