റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് അവധി ദിവസങ്ങളിലും ഇനി വാക്സിനേഷൻ

August 18, 2021 - 8:30 am

തിരുവനന്തപുരം: സംസ്ഥാനത്ത് അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ 17/08/2021 ചൊവ്വാഴ്ച നിർദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി വാക്സിനേഷന് മുഖ്യമന്ത്രി നിർദേശിച്ചത്.

അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിർദേശം നൽകി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *