റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡീസലിന് വില കുറച്ചു

August 18, 2021 - 8:34 am

കൊച്ചി: ഡീസലിന് വില 22 പൈസ കുറച്ചു. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.

ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും കുതിപ്പ് ആരംഭിച്ചു. രാജ്യത്ത് ഇന്ധനവില നിശ്ച യിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *