റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരുദിവസം മൂന്ന്‌ മോഷണങ്ങള്‍ : പ്രതിയെ പോലീസ്‌ സാഹസികമായി പിടികൂടി

August 18, 2021 - 8:35 am

കൊച്ചി : ഒരു ദിവസം മൂന്നുമോഷണങ്ങള്‍ നടത്തിയ പ്രതിയെ പോലീസ്‌ സാഹസികമായി പിന്തുടര്‍ന്ന്‌ പിടികൂടി. കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ ക്ഷേത്രതത്തിന്‌ സമീപം തെക്കേമഠത്തില്‍ വീട്ടില്‍ വോണുഗോപാല്‍(50)നെയാണ്‌ ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം മണിക്കൂറുകള്‍ക്കുളളളില്‍ പിടികൂടിയത്‌. 2021 ഓഗസ്‌റ്റ്‌ 16 തിങ്കളാഴ്‌ച രാവിലെ 10 മണിയോടെ ആലുവാ ബാങ്ക്‌ ജംങ്‌ഷനില്‍ നിന്ന്‌ ബൈക്ക മോഷ്ടിച്ച്‌ കടന്ന ഇയാള്‍ എടത്തലയില്‍ യാത്രക്കാരന്റെ പക്കല്‍ നിന്ന്‌ മൊബൈല്‍ തട്ടിപ്പറിച്ചെടുത്തു

.പോലീസ്‌ പിന്തുടര്‍ന്നെത്തിയപ്പോള്‍ ഇയാള്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച്‌കടന്നുകളയുകയായിരുന്നു. തുടര്‍ന്ന്‌ എടത്തലയില്‍ നിന്ന്‌ മറ്റൊരു ഇരുചക്രവാഹനം മോഷ്ടിച്ച്‌ കടന്നു. ഇയാളെ പിന്തുടര്‍ന്ന്‌ വൈകിട്ടോടെ പോലീസ്‌ പിടികൂടുകയായിരുന്നു. മൂന്നു മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന്‌ പിടിച്ചെടുത്തു. ഇരുപതിലേറെ കേസുകള്‍ ഇയാളുടെ പേരിലുണ്ട്‌.

എസ്‌പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീര്‍, എസ്‌ഐ ആര്‍ വിനോദ്, സിപിഒ മാരായ മാഹിന്‍ഷാ അബുബക്കര്‍, എച്ച്‌ ഹാരിസ്‌, ,കെബി സജീവ്‌ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *