റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ കൊലപാതകത്തില്‍ ആറ്‌ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രതികളാവും

August 18, 2021 - 9:53 am

പത്തനംതിട്ട : ചിറ്റാറിലെ കര്‍ഷകനായ കുടപ്പനക്കുളം മത്തായി(പൊന്നു-41) കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറുവനപാലകരെ സിബിഐ പ്രതികളാക്കും. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ 10 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌ . തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍, അന്യായമായി തടങ്കലില്‍ വയ്‌ക്കല്‍ ,മാനസിക ശാരിരിക പീഡനം, കൃത്രിമ രേഖ ചമക്കല്‍,തെളിവുനശിപ്പിക്കല്‍ തുടങ്ങിയവയാണ്‌ കുറ്റങ്ങള്‍.

2020 ജൂലൈ 28നാണ്‌ സംഭവം നടന്നത്‌. ഒരുവര്‍ഷത്തിന്‌ ശേഷമാണ്‌ പ്രതി പട്ടിക തയ്യാറാക്കുന്നത്‌. സിബിഐ തിരുവനന്തപുരം യൂണിറ്റ്‌ നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്‌. വനത്തില്‍ അ്‌തിക്രമിച്ച്‌ കടക്കുകയും അതിര്‍ത്തിയില്‍ സ്ഥാപിച്ച ്‌സഥാപിച്ചിരുന്ന ക്യാമറ തകര്‍ക്കുകയും ചെയ്‌തെന്ന്‌ ആരോപിച്ചാണ്‌ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന്‌ വിളിച്ചുകൊണ്ടുപോയത്‌. ക്യമറയിലെ മെമ്മറി കാര്‍ഡ്‌ കണ്ടെടുക്കാനെന്ന്‌ പറഞ്ഞ്‌ വീട്ടിലെത്തിച്ച്‌ തെളിവെടുക്കുന്നതിനിടെ കിണറ്റില്‍ വീണെന്നായിരുന്നു വനപാലകരുടെ വിശദീകരണം.

എന്നാല്‍ മത്തായിയെ വനപാലകര്‍ തളളിയിട്ടതാണെന്ന്‌ ഭാര്യ ഷീബയും ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. മത്തായിയുടെ മൃതദേഹം 41 ദിവസം മറവുചെയ്യാതെ ഷീബയും ബന്ധുക്കളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമരം നടത്തി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ പോലീസില്‍ നിന്ന്‌ സിബിഐ കേസ്‌ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം വീണ്ടും പോസ്‌റ്റ്‌ മോര്‍ട്ടം നടത്തിയാണ്‌ സംസ്‌കരിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *