റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗര മധ്യത്തില്‍ മദ്ധ്യവയസ്‌ക്കന്‍ മരിച്ചനിലയില്‍

August 18, 2021 - 10:01 am

തൊടുപുഴ : നഗരമദ്ധ്യത്തിലെ കുറ്റിക്കാട്ടില്‍ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടവെട്ടി ചെരിഞ്ചോട്ടില്‍ ജബ്ബാര്‍(61) ആണ്‌ മരിച്ചത്‌. മത്സ്യ തൊഴിലാളിയാണ് മരിച്ച ജബ്ബാര്‍ .2021 ഓഗസ്‌റ്റ് 17ന്‌ രാവിലെ എട്ടോടെ തൊടുപുഴ കാഞ്ഞിരമറ്റം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‌ സമീപത്തുളള ലോഡ്‌ജിനോട്‌ ചേര്‍ന്ന കുറ്റിക്കാട്ടിലാണ്‌ മൃതദേഹം കണ്ടത്‌. സമീപത്തെ വ്യാപാരിയാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌.

മുഖത്തും കഴുത്തിലും മുറിവേറ്റ പാടുണ്ട്‌. മൃതദേഹത്തിന്‌ സമീപത്തുനിന്നും ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്‌. ഇത്‌ ജബ്ബാറിന്‍റേതാണെന്ന്‌ കരുതുന്നതായും, പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷമേ മരണകാരണം വ്യക്തമാവൂയെന്നും പോലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി ലോഡ്‌ജിന്‌ സമീപത്തെ ലോഡ്‌ജില്‍ ചീട്ടുകളിയുമായി ബന്ധപ്പെട്ട വാക്കേറ്റവും അടിപിടിയും നടന്നതായി പോലീസിന്‌ വിവരംലഭിച്ചിരുന്നു.

ജബ്ബാര്‍ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുമെന്ന്‌ ഭീഷണി മുഴക്കുന്നതായി പോലീസിനെ ചിലര്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ പോലീസെത്തിയപ്പോള്‍ ഇയാള്‍ സ്ഥലത്തില്ലായിരുന്നു. ജബ്ബാറിന്റെ സുഹൃത്തുക്കളായ നാലുപേരെ ചോദ്യം ചെയ്യാനായി തൊടുപുഴ പോലീസ്‌ കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട്‌ വിട്ടയച്ചു. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ജബ്ബാറിന്റെ ഭാര്യ ലൈല. മക്കള്‍ : നവാസ്‌, അനുപ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *