റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎമ്മില്‍ വീണ്ടും രാജി

August 19, 2021 - 8:18 am

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ സിപിഎം പ്രാദേശിക തലത്തില്‍ വീണ്ടും രാജി. മാടായിക്കോണം സ്‌കൂള്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി പിവി പ്രജീഷ്‌, ബ്രാഞ്ച്‌ അംഗം കെഐ പ്രഭാകരന്‍ എന്നിവരാണ്‌ ലോക്കല്‍ സെക്രട്ടറിക്ക്‌ രാജിക്കത്ത്‌ നല്‍കിയത്‌. ഒറ്റയാള്‍ സമരം നടത്തിയ സുജേഷ്‌ കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ്‌ രാജി.

ബാങ്ക്‌ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി കൃത്യമായ നടപടി എടുത്തിരുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന്‌ ആരോപണം ഉന്നയിച്ച സുജേഷ്‌ കണ്ണാട്ടിനെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കുകയും പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്‌തു. ഈ ഘട്ടത്തിലാണ്‌ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര്‍ രാജി വെയ്‌ക്കുന്നത്‌.. പാര്‍ട്ടി തലത്തിലുളള നടപടി കീഴ്‌ഘടകങ്ങളില്‍ മാത്രമാണെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് രാജി. ഏകദേശം പത്തോളം പേരാണ്‌ ഇതിനകം രാജി വെച്ചിരിക്കുന്നത്‌ കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *