റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

August 31, 2021 - 10:27 am

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. എറണാകുളം സ്വദേശികളായ മിൽട്ടൺ ബാബു, സുനിൽ എന്നിവരാണ് മരിച്ചത്. 31/08/21 ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. എതിർദിശയിൽ വന്ന കാറുകൾ ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു.

പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *