റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ഷിബു ബേബി ജോൺ, കടുത്ത പ്രതിഷേധം അറിയിക്കും

August 31, 2021 - 10:37 am

കൊല്ലം: യു ഡി എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആർ.എസ്.പിയുടെ തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം 31/08/21 ചൊവ്വാഴ്ച പറഞ്ഞു.

തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തത്. പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. വെറുതെ പോയി യുഡിഎഫ് യോഗത്തിൽ ഇരിക്കേണ്ടെന്നാണ് പാർട്ടിയുടെ നിലപാട് അദ്ദേഹം .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *