റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെറ്റ് തിരിച്ചറിഞ്ഞു: തൃണമൂലിലേക്ക് മടങ്ങി ബി.ജെ.പി. എം.എല്‍.എ.

September 1, 2021 - 11:19 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നിയമസഭാംഗമായ വിശ്വജിത്ത് ദാസ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നേടിയ വന്‍ വിജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്ന മൂന്നാമത്തെ എം.എല്‍.എയാണു വിശ്വജിത്ത് ദാസ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി തൃണമൂലില്‍നിന്നുണ്ടായ ഒഴുക്കിനൊപ്പമാണ് വിശ്വജിത്തും ബി.ജെ.പിയിലെത്തിയത്. മറ്റു പലരെയും പോലെ ”തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞെന്നു” പറഞ്ഞാണ് ഇപ്പോള്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലേക്കുള്ള മടക്കം. ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച തന്മയ് ഘോഷ് കഴിഞ്ഞ ദിവസം തൃണമൂലിലേക്കു മടങ്ങിയിരുന്നു.

ബി.ജെ.പി. ആദ്യം അടര്‍ത്തിയെടുത്ത മുകുള്‍ റോയ് നാലു വര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസിനു മുകുള്‍ റോയിയുടെ തിരിച്ചുവരവ് വലിയ നേട്ടമാകുമെന്നാണു വിലയിരുത്തല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *