റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷ്യം ഒബിസി വോട്ട്: മെഡിക്കല്‍ കോളജുകള്‍ക്ക് കല്യാണ്‍സിങ്ങിന്റെ പേര് നല്‍കി യോഗി സര്‍ക്കാര്‍

September 1, 2021 - 11:24 am

ലഖ്നൗ: അന്തരിച്ച കല്യാണ്‍സിങ്ങിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ലഖ്നൗവിലെയും ബുലന്ദ്ഷാഹിറിലെയും മെഡിക്കല്‍ കോളജുകള്‍ക്കു യു.പി. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരുനല്‍കി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കല്യാണ്‍സിങ് ഉള്‍പ്പെട്ട ഒ.ബി.സി. വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.അന്തരിച്ച കല്യാണസിങ്ങിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിേരാധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നതനേതാക്കള്‍ യു.പിയിലെത്തിയിരുന്നു. മൂന്നുദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പൊതുദര്‍ശനച്ചടങ്ങുകള്‍െക്കല്ലാം നേതൃത്വം നല്‍കിയതു മുഖ്യമ്രന്തി യോഗി ആദിത്യനാഥ് നേരിട്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *