വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യം പോവും മുന്‍പ് രാജ്യത്തുണ്ടായിരുന്ന വിമാനങ്ങളും കവചിതവാഹനങ്ങളും അത്യാധുനിക റോക്കറ്റ് പ്രതിരോധസംവിധാനങ്ങളും നശിപ്പിച്ചു. കാബൂള്‍ വിമാനത്താവളത്തിലുണ്ടായിരുന്ന 73 വിമാനങ്ങള്‍ സൈനികേതരമോ’ ഉപയോഗശൂന്യമോ ആക്കിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ കെന്നത്ത് മക്കെന്‍സി വ്യക്തമാക്കി. ആ വിമാനങ്ങള്‍ ഇനി പറക്കില്ല. അവ ആര്‍ക്കും പ്രവര്‍ത്തിപ്പിക്കാനാവില്ല- മക്കെന്‍സി പറഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായുള്ള സി-റാം റോക്കറ്റ് വേധസംവിധാനവും അവസാനവിമാനം പറന്നുയരും മുമ്പ് ഉപയോഗശൂന്യമാക്കി പ്രവര്‍ത്തനസജ്ജമായ സന്നാഹങ്ങള്‍ താലിബാന്‍ ഭീകരരുടെ പക്കല്‍ എത്താതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണു യു.എസ്. സൈന്യത്തിന്റെ നടപടി.
