റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരാലിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ത്യയ്ക്ക് നിരാശ

September 3, 2021 - 10:39 am

ടോക്കിയോ: പാരാലിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ത്യയ്ക്ക് നിരാശ. പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗത് (എസ്.എല്‍. 3) സെമി ഫൈനലില്‍ കടന്നതാണ് ഇന്നലത്തെ ആശ്വാസം. യുക്രൈയിന്റെ ചിര്‍കോവ് ഒലക്സാണ്ടറിനെയാണു പ്രമോദ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-12, 21-19. പി 3 മിക്സഡ് 25 മീറ്റര്‍ പിസ്റ്റള്‍ എസ്.എച്ച്. 1 വിഭാഗത്തില്‍ രാഹുല്‍ ജാഖര്‍ അഞ്ചാമത് ഫിനിഷ് ചെയ്തു.

രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും അടക്കം 10 മെഡലുകളുമായി 36-ാം സ്ഥാനത്താണ് അവര്‍. 77 സ്വര്‍ണവും 46 വെള്ളിയും 44 വെങ്കലവും അടക്കം 167 മെഡലുകള്‍ നേടിയ ചൈന ഒന്നാമത് തുടരുകയാണ്. രണ്ടാം സ്ഥാനക്കാരായ ബ്രിട്ടന് 34 സ്വര്‍ണ മെഡലുകളാണ്. 27 വെള്ളിയും 35 വെങ്കലവും അടക്കം 96 മെഡലുകള്‍ അവര്‍ നേടി. മൂന്നാം സ്ഥാനത്തു തുടരുന്ന റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി 32 സ്വര്‍ണവും 23 വെള്ളിയും 42 വെങ്കലവും അടക്കം 97 മെഡലുകള്‍ നേടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *