റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന പ്രായം കുറഞ്ഞ താരമായി പ്രവീണ്‍ കുമാര്‍

September 4, 2021 - 11:24 am

ടോക്കിയോ: ടോക്കിയോപാരാലിമ്പിക്സില്‍ ഹൈജമ്പ് ടി.64 വിഭാഗത്തില്‍ മത്സരിച്ച പ്രവീണ്‍ 2.7 മീറ്റര്‍ ചാടി വെള്ളി നേടി ഏഷ്യന്‍ റെക്കോഡോടെയാണു 18 വയസുകാരനായ പ്രവീണിന്റെ മെഡല്‍ നേട്ടം.പാരാലിമ്പിക്സില്‍ വെള്ളി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പ്രവീണ്‍ സ്വന്തം പേരിലാക്കി. പ്രവീണിലൂടെയാണ് ഇന്ത്യ 11-ാമത്തെ മെഡലില്‍ എത്തിയത്. ബ്രിട്ടന്റെ ജോനാതന്‍ ബ്രൂം എഡ്വേഡ്സ് സ്വര്‍ണവും പോളണ്ടിന്റ മാസിജ് ലിപ്പിയാറ്റോ വെങ്കലവും നേടി. കാലിന് ശേഷിയില്ലാത്തവരുടെ വിഭാഗമാണ് ടി64. ഒരു കാലിന് ശേഷിയില്ലാത്തവരോ ഒരു കാലിന് നീളക്കുറവുള്ളവരോ കാലിന്റെ ചലനത്തിന് പ്രശ്നമുള്ളവരോ ആണ് ഈയിന ത്തില്‍ മത്സരിക്കുന്നത്. 2019 ല്‍ ജൂനിയര്‍ പാരാലിമ്പിക്സില്‍ വെള്ളി നേടാനായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *