റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിളക്കമാർന്ന ജയം

September 4, 2021 - 5:21 pm

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669 ലും കോണ്‍ഗ്രസിനാണ് ജയം.

ബി.ജെ.പി 550 സീറ്റുകളില്‍ ജയിച്ചു. ആര്‍.എല്‍.പി 40 സീറ്റിലും ബി.എസ്.പി 11 സീറ്റിലും എന്‍.സി.പി രണ്ട് സീറ്റിലുമാണ് ജയിച്ചിരിക്കുന്നത്. 290 സീറ്റില്‍ സ്വതന്ത്രരും ജയിച്ചു.

1564 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.

ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. ആറ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *