റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

September 4, 2021 - 5:27 pm

പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്‌രാജ്ആണ് മരിച്ചത്. 36 വയസായിരുന്നു. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ 04/09/21 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്

എറണാകുളം സ്വദേശികളായി മൂന്ന് പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി താഴോട്ട് വീഴുകയുമായിരുന്നു.

നെന്മാറയില്‍നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *