റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ:കോടംതുരുത്ത് പഞ്ചായത്തിലെ ചിറയ്ക്കല്‍ പാലം യാഥാര്‍ത്ഥ്യമാകുന്നു: നിര്‍മ്മാണം അവസാനഘട്ടത്തില്‍

September 4, 2021 - 2:44 pm

ആലപ്പുഴ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ മൊന്തചാല്‍- ചിറയ്ക്കല്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിറയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. നിലവില്‍ 80 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ അവസാനഘട്ട പണികളും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയിലായതോടെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും വാഹനയാത്ര സൗകര്യമുള്ള പാലം നിര്‍മ്മിക്കാനുമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി മുന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ദലീമ ജോജോ എം.എല്‍.എ. അനുവദിച്ച 38 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം. പത്ത് മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്.

പഴയ നടപ്പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കാല്‍നടയായി മറുകരയില്‍ എത്തേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികള്‍. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ സ്‌കൂളില്‍ പോകാനും ശോചനീയാവസ്ഥയിലുള്ള പഴയ പാലം മാത്രമായിരുന്നു ആശ്രയം. ചിറക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ജീവിത സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്നും പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കാനുള്ള അവസാനഘട്ട നടപടികള്‍ വേഗത്തിലാക്കുമെന്നും ദലീമ ജോജോ എം.എല്‍.എ. പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *