റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂല്യനിര്‍ണ്ണയത്തിലുള്‍പ്പെടെ സങ്കീര്‍ണ്ണത: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം നീളും

September 8, 2021 - 9:37 am

മുംബൈ: ബിഡ്ഡര്‍ കണ്‍സോര്‍ഷ്യങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂല്യനിര്‍ണ്ണയം ഉള്‍പ്പെടെയുള്ള പ്രക്രിയയിലെ സങ്കീര്‍ണ്ണതയും മൂലം പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) സ്വകാര്യവല്‍ക്കരണത്തില്‍ കാലതാമസമുണ്ടാകുമെന്ന് ഫിച്ച് റേറ്റിങ്സ് അറിയിച്ചു. ബിപിസിഎല്ലിന് ബിബിബി- എന്ന നെഗറ്റീവ് ഔട്ട്ലുക്കോടെയുളള റേറ്റിങ് ആണ് ഫിച്ച് നല്‍കുന്നത്. നടപടികളില്‍ കാര്യമായ പുരോഗതി കൈവരിച്ചുകഴിഞ്ഞാല്‍ റേറ്റിങ് അവലോകനം ചെയ്യുമെന്നും റേറ്റിങ് ഏജന്‍സി അറിയിച്ചു. ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയാണ് സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇതിനായി ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പില്‍ നിന്ന് താല്‍പ്പര്യ പത്രം (ഇഒഐ) സര്‍ക്കാരിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *