റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ്: അന്വേഷിക്കാന്‍ ബി.സി.സി.ഐ: ശാസ്ത്രി, കോഹ്ലി എന്നിവരില്‍നിന്നു വിശദീകരണം തേടും

September 8, 2021 - 9:43 am

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കും പരിശീലക സംഘത്തിലെ മറ്റു രണ്ടു പേര്‍ക്കും കോവിഡ്-19 വൈറസ് ബാധിച്ച സംഭവത്തെക്കുറിച്ചു ബി.സി.സി.ഐ. അന്വേഷിക്കും. നാലാം ടെസ്റ്റിനു മുമ്പ് ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങ് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ചിരുന്നു.പുറത്തു നിന്നുള്ളവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ശാസ്ത്രി കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിടിച്ചത്. തുടര്‍ന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലും ആര്‍.ടി.- പി.സി.ആര്‍. പരിശോധനയിലും അദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ താരങ്ങളെ പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവായതോടെയാണു ടെസ്റ്റ് നടന്നത്.കോവിഡ് ബാധിച്ച മൂന്നു പേരും ടീം ഹോട്ടലില്‍ ഏകാന്ത വാസത്തിലാണ്. മാഞ്ചസ്റ്ററില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം മൂന്നു പേരുമുണ്ടാകില്ല.
ഓവലിലെ നാലാം ടെസ്റ്റിനു മുമ്പായിരുന്നു എന്‍ഡ്വൂസ് ‘എന്ന ശാസ്ത്രിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടന്നത്. നായകന്‍ വിരാട് കോലിയും ടീമംഗങ്ങളും ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ബി.സി.സി.ഐ. ആലോചിക്കുന്നത്. ശാസ്ത്രി, കോഹ്ലി എന്നിവരില്‍നിന്നു ബോര്‍ഡ് വിശദീകരണവും തേടും. ബയോ ബബിള്‍ ലംഘിച്ച് ചടങ്ങില്‍ സംബന്ധിക്കാന്‍ ടീമിന് അനുവാദം നല്‍കിയ ടീം മീനേജര്‍ ഗിരീഷ് ഡോംഗ്രെയ്ക്കെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന. പുസ്തക പ്രകാശനച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *