റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ക്രിക്കറ്റ് അംഗീകരിക്കാത്ത താലിബാൻ നിലപാട് പ്രതിഷേധാർഹം; അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറി ഓസ്‌ട്രേലിയ

September 9, 2021 - 11:15 am

സിഡ്നി : അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം.

ഹോബാര്‍ട്ടിലെ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ടു പോവാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബര്‍ 27നായിരുന്നു അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത്. ആഗോളതലത്തില്‍ വനിത ക്രിക്കറ്റ് വികസനം ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന് മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *