കാബൂള്‍: പിഎച്ച്.ഡിക്കും ബിരുദാനന്തര ബിരുദത്തിനുമൊന്നും ഇന്നത്തെ കാലത്തു മൂല്യമില്ല, ഇവയൊന്നുമില്ലാത്ത, എന്തിന് ഹൈസ്‌കൂള്‍ പഠനം പോലുമില്ലാത്ത മുല്ലാമാരും താലിബാന്‍കാരും അഫ്ഗാന്റെ അധികാരക്കസേരയിലെത്തിയതിനു നിങ്ങള്‍ സാക്ഷികളല്ലേ. എല്ലാവരെക്കാള്‍ മഹാന്മാര്‍…! ഉന്നതവിദ്യാഭ്യാസം നേടിയവരെ ഇകഴ്ത്തുന്ന ഈ വാക്കുകളുടെ ഉടമ പുതിയ താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി ഷെയ്ഖ് മൗലവി നൂറുള്ള മുനീറാണ്.പുതിയ മന്ത്രിയുടെ വാചകക്കസര്‍ത്ത് സാമൂഹിക മാധ്യമങ്ങളിലൂടെയാണു പുറത്തുവന്നത്. വിമര്‍ശനവര്‍ഷവും പരിഹാസവുമായിരുന്നു ഇതിനു പ്രതികരണം. അഫ്ഗാനില്‍ മാറ്റത്തിന്റെ കാറ്റുവീശുമെന്ന താലിബാന്‍ നേതൃത്വത്തിന്റെ പ്രഖ്യാപനം വെറുംവാക്കാകുമെന്ന ആശങ്ക പങ്കുവച്ചവരും കുറവായിരുന്നില്ല.
