ന്യൂഡല്‍ഹി: വിളകളുടെ താങ്ങുവിലയില്‍ നേരിയ മാറ്റം മാത്രം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഗോതമ്പിന് വരുത്തിയത് പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധന. രണ്ടു ശതമാനം വിലവര്‍ധനയാണു ഗോതമ്പിന്റെ താങ്ങുവിലയില്‍ പ്രഖ്യാപിച്ചത്. ഇതോടെ താങ്ങുവില ക്വിന്റലിന് 2,015 രൂപയായി. ഉല്‍പാദനച്ചെലവ് ക്വിന്റലിന് 1,008 രൂപയെന്നു കണക്കാക്കിയാണിത്. കടുകിന് 400 രൂപ കൂട്ടി താങ്ങുവില 5,050 ആക്കി. നൂറ് കിലോ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 1008 രൂപയാണ് ചെലവ് വരുന്നതെന്നാണ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നത്.കര്‍ഷകരില്‍നിന്ന് ഏറ്റെടുക്കുന്ന വിളകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന കുറഞ്ഞ അടിസ്ഥാന വിലയാണ് താങ്ങുവില. വേനല്‍ക്കാല,ശൈത്യകാല വിളകളില്‍ 23 എണ്ണത്തിനാണ് ഇപ്പോള്‍ താങ്ങുവില നിശ്ചയിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിതല സമിതിയാണ് താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
