റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈബ്രിഡ് റിലീസ് മാതൃക മലയാളത്തിലേക്കും : ആദ്യ മലയാള ചിത്രം ‘ഭ്രമം’

September 17, 2021 - 8:28 am

തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്ന ‘ഹൈബ്രിഡ് റിലീസ്’ മാതൃക മലയാളത്തിലേക്കും . ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇതിനുമുൻപ് പരീക്ഷിച്ചിട്ടുള്ള രീതിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ആദ്യ മലയാളചിത്രം പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രൻ സംവിധാനം ചെയ്‍ത ‘ഭ്രമം’ ആണ്. ഗൾഫ് (ജിസിസി) രാജ്യങ്ങളിൽ തിയറ്റർ റിലീസ് ആണ് ചിത്രം. അതേദിവസം തന്നെ ഇന്ത്യയുൾപ്പെടെയുള്ള മറ്റു പ്രദേശങ്ങളിൽ ഒടിടി റിലീസ് ആയി ആമസോൺ പ്രൈം വീഡിയോയിലൂടെയും ചിത്രം എത്തും. യുഎഇ ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബൈയിൽ എത്തിയ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“ഭ്രമം ജിസിസിയിൽ തിയറ്റർ റിലീസ് ആണ്. മറ്റു പ്രദേശങ്ങളിൽ ഒടിടി റിലീസുമാണ്, ആമസോൺ പ്രൈമിലൂടെ. കൗതുകകരമായ ഒരു കാര്യമാണ് അത്. പ്രേക്ഷകരോട് നമ്മൾ പറയുകയാണ്, സിനിമ ലഭ്യമാണ്. എവിടെയാണ് നിങ്ങൾക്കത് കാണാൻ താൽപര്യമെന്ന്. പാശ്ചാത്യരാജ്യങ്ങളിൽ അത് നടന്നുകഴിഞ്ഞു, രണ്ട് മൂന്ന് വർഷം മുൻപ് തന്നെ. പ്രധാന ചിത്രങ്ങൾ ഒരേദിവസം തിയറ്ററുകളിലും ഒടിടിയിലും റിലീസ് ആയിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ആവേശകരമായ ഭാവിയാണ് വരാനിരിക്കുന്നത്”, ഒക്ടോബർ ആദ്യ വാരമോ രണ്ടാം വാരമോ ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നും റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോളിവുഡിൽ പോയ വർഷങ്ങളിൽ വന്ന ഹൈബ്രിഡ് റിലീസ് മാതൃകയിൽ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സൽമാൻ ഖാന്റെ ‘രാധെ’ ആണ്. ആഗോള തിയറ്റർ റിലീസ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യപ്പെട്ടത് ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ 5 എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *