റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് കോഹ്ലി

September 20, 2021 - 11:46 am

ദുബായ്: ട്വന്റി-20 ലോകകപ്പിന് ശേഷം ദുബായില്‍ നടക്കുന്ന ഈ സീസണിന്റെ അവസാനത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് വിരാട് കോഹ് ലി. ദുബായില്‍ നടക്കുന്ന ഈ സീസണിന്റെ അവസാനത്തോടെ റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂരിന്റെ ക്യാപ്റ്റന്‍ പദവിയും ഒഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അല്‍പ്പം മുമ്പ് ആര്‍സിബി പുറത്ത് വിട്ട വിരാട് കോഹിലിയുടെ വീഡിയോയിലാണ് രാജിവയ്ക്കല്‍ തീരുമാനം അറിയിച്ചത്. ആര്‍സിബിക്കൊപ്പം തുടരും. തന്റെ അവസാന ഐപിഎല്‍ മല്‍സരവും ആര്‍സിബിക്കൊപ്പമായിരിക്കും. എന്നാല്‍ തുടര്‍ന്നുള്ള യാത്രയില്‍ ക്യാപ്റ്റന്‍ പദവി ഒഴിവാക്കുന്നു. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. 2016 മുതല്‍ ആര്‍സിബിയെ നയിക്കുന്ന കോഹ്ലിക്ക് ടീമിനൊപ്പം ഒരു കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *