റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ആര്‍ടിസി ടൂര്‍ പാക്കേജുകള്‍ ആരംഭിക്കാന്‍ ആലോചന

September 22, 2021 - 10:11 am

കൊല്ലം : വരുമാനം വര്‍ദ്ധിപ്പിക്കാനായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങലിലേക്ക്‌ ടൂര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി അലോചിക്കുന്നു. കൊല്ലം ഡിപ്പോയില്‍ നിന്ന്‌ പത്തനംതിട്ടയിലെ ഗവി, ഇടുക്കിയിലെ കുമളി, തിരുവനന്തപുരത്തെ പൊന്‍മുടി , ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തെന്മല എന്നിവടങ്ങളിലേക്കുളള പ്രത്യേക സര്‍വീസുകളാണ്‌ ആലോചനയിലുളളത്‌. മാസത്തില്‍ ഒരു ഞായറാഴ്‌ചയോ ഒന്നിലധികം അവധി ദിവസങ്ങള്‍ ഒരുമിച്ചുവരുന്ന ദിസങ്ങളിലോ ആകും സര്‍വീസ്‌ നടത്തുക. താമസ സൗകര്യം ഭക്ഷണം എന്നിവ ഉള്‍പ്പെടയുളള പാക്കേജുകള്‍ നല്‍കിയാവും സഞ്ചാരികളെ ആകര്‍ഷിക്കുക.

ഇതിന്‌ മുന്നോടിയായി ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‌ നിയോഗിച്ച മാര്‍ക്കറ്റിംഗ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പമോഷന്‍ കൗണ്‍സിലുമായി പ്രാഥമിക ചര്‍ച്ച നടത്തി. ചീഫ്‌ ഓഫീസില്‍ നിന്നാവും സര്‍വീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.രണ്ടുമാസത്തിനുളളില്‍ ആദ്യസര്‍വീസ്‌ ആരംഭിക്കാനാണ്‌ ആചോചന.

.ഇത്‌ വിജയകരമായാല്‍ മറ്റുഡിപ്പോകളില്‍ നിന്നും തുടങ്ങും.ഇത്തരം സര്‍വീസുകളില്‍ മറ്റുയാത്രക്കാരെ പ്രവേശിപ്പിക്കില്ല. സ്വകാര്യ ഏജന്‍സികളുടേതിനേക്കാള്‍ ചെലവ്‌ കുറഞ്ഞതും ആകര്‍ഷകവുമായ പാക്കേജുകള്‍ തയ്യാറാക്കാനുളള ശ്രമമാണ്‌ നടക്കുന്നത്‌. ഓണ്‍ ലൈന്‍ ബുക്കിംഗ്‌ സംവിധാനം ഒരുക്കാനുളള നീക്കവും നടക്കുന്നുണ്ട്‌. കെഎസ്‌ആര്‍ടിസിയുടെ പക്കലുളള ഏറ്റവും മികച്ച ബസുകളാവും ഇതിനായി ഉപയോഗിക്കുക.

കരുനാഗപ്പളളി ഡിപ്പോയില്‍ നിന്ന്‌ സ്‌ത്രീകള്‍ക്കുമാത്രമായി തീര്‍ത്ഥാടന സര്‍വീസ്‌ ആരംഭിക്കുന്നതും ചീഫ്‌ ഓഫീസിന്റെ പരിഗണനയിലാണ്‌. ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണ്‌ ഈ സര്‍വീസില്‍ ആലോചനയിലുളളത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *