റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.പി.ഒയ്ക്ക് തയ്യാറായി ഗോദാവരി ബയോറിഫൈനറീസ്

September 28, 2021 - 11:05 am

മുംബൈ: രാജ്യത്തെ പ്രമുഖ ഇന്റഗ്രേറ്റഡ് ബയോറിഫൈനറിയും ഏറ്റവും വലിയ എഥനോള്‍ നിര്‍മ്മാതാക്കളിലൊരാളുമായ ഗോദാവരി ബയോറിഫൈനറീസ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു.ഇതിന് മുന്നോടിയായി ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് സെബിക്ക് മുമ്പാകെ ഫയല്‍ ചെയ്തു. 370 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും പ്രൊമോട്ടര്‍മാരുടെയും നിക്ഷേപകരുടെയും 65,58,278 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലുമായിരിക്കും ഐപിഒ. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തേക്കും.

ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയെയാണ് ഐ.പി.ഒയ്ക്കായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ ഒരു വിഹിതം വായ്പ തിരിച്ചടവിന് വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *