റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സസ്‌പെന്റ് ചെയ്‌ത വനംവകുപ്പുദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി സ്റ്റേചെയ്‌ത്‌ വനംമന്ത്രി

October 2, 2021 - 9:00 am

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌ത വനംവകുപ്പുദ്യോഗസ്ഥരെ തിരിച്ചടുത്ത ഉത്തരവ്‌ സര്‍ക്കാര്‍ മരവിപ്പിച്ചു. വനംവകുപ്പു മന്ത്രി എകെ ശശീന്ദ്രനാണ്‌ ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്ററുടെ ഉത്തരവ്‌ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ലക്കിടി ചെക്ക്‌പോസ്‌റ്റിലെ സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ വി.എസ്‌ വിനേഷ്‌, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ ശ്രീജിത്‌ എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം സര്‍വീസില്‍ തിരിച്ചെടുത്ത്‌ ഉത്തരവിറക്കിയത്‌. സസ്‌പന്‍ഷന്‍ പിന്‍വലിക്കുന്നത്‌ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന്‌ കണ്ടെത്തിയായിരുന്നു നടപടി. എന്നാല്‍ ഉത്തരവിറക്കുന്നത്‌ സംബന്ധിച്ച് ചീഫ്‌ ഫോറസ്‌റ്റ്‌ കണ്‍സര്‍വേറ്റര്‍ ഡികെ വിനോദ്‌കുമാര്‍ മന്ത്രിയുമായി കൂടിയലോചന നടത്തിയില്ലെന്നാണ്‌ സൂചന.

അതേസമയം മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്‌റ്റിന്‍ സഹോദരന്മാര്‍ക്ക്‌ ജാമ്യം ലഭിച്ചു. 60 ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ്‌ പ്രതികള്‍ക്ക്‌ ജാമ്യം ലഭിക്കാന്‍ കാരണം.അഗസ്റ്റിന്‍ സഹോദരങ്ങളെക്കൂടാതെ ഡ്രൈവര്‍ വിനീഷിനും ബത്തേരി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ വനം വകുപ്പിന്‍റെ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാവൂ. റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്‌റ്റ്‌ ഹൈക്കോടതി തടഞ്ഞതാണ്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ്‌ ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. അന്വേഷണം പൂര്‍ത്തിയായ വനംവകുപ്പ്‌ കേസില്‍ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *