റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഴ്‌സിംഗ്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ കൊടുക്കാവുന്ന പരമാധി തുക 30,000 രൂപയെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍

October 2, 2021 - 9:16 am

കുവൈത്ത്‌ സിറ്റി : ഗള്‍ഫില്‍ ജോലിക്കുപോകുന്ന നഴ്‌സുമാര്‍ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്ക്‌ കൊടുക്കാവുന്ന പരമാവധി തുക 30,000 രൂപയെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്‌. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരുരൂപപോലും കൂടുതല്‍ നല്‍കരുതെന്നും അതിനെക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു രൂപ പോലും തട്ടിപ്പായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു സിബി ജോര്‍ജ്‌.

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച്‌ റിക്രൂട്ടിംഗ്‌ ഏജന്‍സിക്ക്‌ പരമാവധി ഈടാക്കാവുന്ന തുക 30,000രൂപയാണ്‌. അധികം പണം നല്‍കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അക്കാര്യം എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും തട്ടിപ്പുകാര്‍ക്കതിെര നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട്‌ നിയമനം നടത്താനുളള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തിനുളള ചെലവ്‌ കുറക്കുന്നതിനുളള പരിശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *